New Update
/sathyam/media/media_files/42MWf8DScbnha3J6Dpfa.jpg)
കണ്ണൂർ: കർണ്ണാടക വനമേഖലയിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് കണ്ണൂർ ഉളിക്കൽ പഞ്ചായത്തിലെ മൂന്ന് പാലങ്ങളും മണിക്കടവ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. എളയാവൂരിലും നീർവേലിയിലും കീഴല്ലൂരും വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
Advertisment
കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണ്ണാടക വനമേഖലയിലുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയർന്നു. ഉളിക്കൽ പഞ്ചായത്തിലെ വട്ട്യാംതോട് പാലവും ചപ്പാത്ത് പാലവും വയത്തൂർ പാലവും വെള്ളത്തിനടിയിലായി.
മണിക്കടവ് ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നൽകി. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞു. ആറളം പാലപ്പുഴ പാലം വെള്ളത്തിനടിയിലായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us