പത്തനംതിട്ടയിൽ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി വിതരണവും ​ഗതാ​ഗതവും തടസ്സപ്പെട്ടു. വീടുകൾക്കും നാശനഷ്ടം

New Update
DYFI_Pathanamthitta

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ സീതത്തോടിൽ വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപകമായ നാശനഷ്ടം. കാറ്റും മഴയും മൂലം മരങ്ങൾ വീണു കനത്ത നാശ നഷ്ടമാണ് സംഭവിച്ചത്. 

Advertisment

വിവിധ മേഖലകളിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി വിതരണവും ​ഗതാ​ഗതവും തടസ്സപ്പെട്ടു. അടൂർ, റാന്നി, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. കുമ്പഴയിൽ വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണാണ് അപകടം. 

മല്ലപള്ളി ചെങ്ങാരൂർ ചിറ ചക്കുംമൂഡ് കുരിശിന് സമീപം മരം വൈദ്യുതി പോസ്റ്റിനു മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. റാന്നി വടശ്ശേരിക്കര കോന്നി, കുമ്പഴ മലയോര മേഖലകളിലാണ് ശക്തമായ മഴയിൽ കൂടതൽ നാശ നഷ്ടം സംഭവിച്ചത്.

Advertisment