/sathyam/media/media_files/2025/08/05/flood-kozhikode-2025-08-05-23-44-45.jpg)
കോഴിക്കോട്: കോഴിക്കോട് മലയോരപ്രദേശങ്ങളായ നരിപ്പറ്റയിലും പതങ്കയത്തും മലവെള്ളപ്പാച്ചില്‍. നാദാപുരത്തിന് സമീപം നരിപ്പറ്റ പഞ്ചായത്തിലെ കമ്മായി മലയോരത്ത് മൂന്ന് മണിയോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്.
കമ്മായി, തരിപ്പ തോടുകളില്‍ വെള്ളം കുത്തനെ ഉയര്‍ന്നു. പ്രദേശത്ത് നാല് മണിക്കൂറോളം കനത്ത മഴ പെയ്തിരുന്നു.
കഴിഞ്ഞ വർഷം ഉരുൾപൊട്ടലിനെ തുടർന്ന് വൻ നാശനഷ്ടമുണ്ടായ വിലങ്ങാട് മേഖലയിലെ പുഴകളിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്. വാണിമേല്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
തിരുവമ്പാടി പുല്ലൂരാംപാറ പതങ്കയത്ത് മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇരുവഴിഞ്ഞിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പതങ്കയത്ത് കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥി അലന്‍ അഷ്‌റഫിനെ ഇന്നും കണ്ടെത്താനായില്ല. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് തിരിച്ചില്‍ നിര്‍ത്തിവെച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us