New Update
/sathyam/media/media_files/2025/06/13/yIHk9AMlzXLb5Z9aOcZf.jpg)
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ രാത്രി എട്ടുമണി മുതൽ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടു. കനത്ത മഴയെ തുടർന്ന് സ്റ്റേഡിയം ജംക്ഷൻ, സെൻട്രൽ മാർക്കറ്റ് എന്നിവിടങ്ങളുൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
Advertisment
മലയോര മേഖലകളിൽ രാത്രി വൈകിയും കനത്ത മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യമാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും സമാനമായ കാലാവസ്ഥാ സാഹചര്യം ഉണ്ടാകാനിടയുള്ളതായി വകുപ്പ് മുന്നറിയിപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us