സംസ്ഥാനത്ത് പെരുമഴ വരുന്നു... തുലാവർഷവും ന്യൂനമർദ്ദവും വ്യാഴാഴ്ച മുതൽ,  അതിതീവ്ര മഴയും അതിശക്തമായ മിന്നലും ഉണ്ടാകും: ജനങ്ങളോട് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നിർ​ദ്ദേശം

മഴ മുന്നറിയിപ്പുകളുടെ ഭാഗമായി നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

New Update
heavy rain kerala

തിരുവനന്തപുരം:  സംസ്ഥാനത്ത് തുലാവർഷം വ്യാഴാഴ്ച മുതൽ കനക്കും. ഇതിനൊപ്പം ചക്രവാതച്ചുഴിയും ന്യൂനമർദവും തുലാവർഷത്തോടൊപ്പം എത്തുന്നതോടെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Advertisment

മഴ മുന്നറിയിപ്പുകളുടെ ഭാഗമായി നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

225666

കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

മലപ്പുറം, തൃശൂർ, എറണാകുളം,ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളികളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും തൃശൂർ, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട,കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

rain

വെള്ളിയാഴ്ച എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 


ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ  സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം  സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

100 flights delayed, 40 diverted as heavy rain lashes Delhi-NCR

 നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

Advertisment