സംസ്ഥാനത്ത് കാലവർഷം പിൻവാങ്ങുന്നു: ശക്തമായ മഴയ്ക്ക് സാധ്യതയില്ല

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . അടുത്ത അഞ്ച് ദിവസം ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല.

New Update
climate

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . അടുത്ത അഞ്ച് ദിവസം ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല.

Advertisment

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ കാലവർഷക്കാറ്റ് പൊതുവെ ദുർബലമായിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ കുറഞ്ഞ സമയത്തേക്ക് ഒറ്റപെട്ട മഴ സാധ്യതയാണുള്ളത്.

പ്രത്യേക ജാഗ്രത നിർദേശം

01/10/2025 മുതൽ 05/10/2025 വരെ:  സൊമാലിയ തീരം അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ  എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

01/10/2025: ഗുജറാത്ത് തീരം, വടക്കു കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന പ്രദേശങ്ങൾ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ്, മ്യാന്മർ തീരങ്ങൾ, തമിഴ്നാട് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. .

Advertisment