തൃശൂര്‍: കൊടകര പെരിങ്ങാംകുളത്ത് പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച. പെരിങ്ങാംകുളം കൈപ്പിള്ളി രാധാകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന 53 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. വീടിന്റെ ജനല്‍ കമ്പികള്‍ അറുത്ത നിലയിലാണ്. വീട്ടുകാര്‍ രാജസ്ഥാനില്‍ വിനോദയാത്രയിലായിരുന്നു.
മോഷ്ടാവ് പല മുറികളിലായി സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. രാധാകൃഷ്ണന്‍ കുടുംബ സമേതം കഴിഞ്ഞ ഒരാഴ്ചയായി രാജസ്ഥാനില്‍ വിനോദ യാത്രയിലാണ്.
ചൊവ്വാഴ്ച രാവിലെ എത്തിയ വീട്ട് ജോലിക്കാരിയാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. കൊടകര പൊലീസ് അന്വേഷണം ആരംഭിച്ചു.