ട്രെ​ഡ്‍​മി​ല്ലി​ൽനി​ന്ന് വീ​ണ് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് പ​രി​ക്ക്

New Update
rajeev chandrasekhar1

തി​രു​വ​ന​ന്ത​പു​രം: ട്രെ​ഡ്‍​മി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണ് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് പ​രി​ക്കേ​റ്റു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്.

Advertisment

ട്രെ​ഡ് മി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ല​ക്ഷ്യ​മാ​യി ഫോ​ൺ എ​ടു​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ വീ​ഴാ​നും പ​രി​ക്ക് പ​റ്റാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ത​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

തെ​ല്ല് വേ​ദ​ന​യോ​ടെ​യാ​ണെ​ങ്കി​ലും വി​ല​പ്പെ​ട്ട ഒ​രു പാ​ഠം പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisment