/sathyam/media/media_files/2025/03/23/Dr0kD5gSOHCPMLQJvVx2.jpg)
തിരുവനന്തപുരം: ബിജെപി മുന്നോട്ടു വെച്ച വികസിത കേരളം എന്ന മുദ്രാവാക്യം ജനം സ്വീകരിച്ചുവെന്നതിന് തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. പത്തുകൊല്ലം ഭരിച്ച എല്‍ഡിഎഫിന്റെ പരാജയമാണ് ഫലം സൂചിപ്പിക്കുന്നത്.
അവരുടെ അഴിമതി, ശബരിമലയില്‍ ചെയ്ത ദ്രോഹം തുടങ്ങിയവയ്ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയാണ്. എല്‍ഡിഎഫിന്റെ കാലം കഴിഞ്ഞു. ഭരണവിരുദ്ധ വികാരത്തിന്റെ വോട്ട് യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ വികസിത കേരളം മുദ്രാവാക്യം മുന്നോട്ടു വെച്ചു പ്രവര്‍ത്തിച്ചാല്‍ യുഡിഎഫിന് ലഭിച്ച ഈ താല്‍ക്കാലിക നേട്ടം മറികടക്കാനാകും.
പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് എന്‍ഡിഎയുടെ വിജയം. അതിന് എല്ലാ പ്രവര്‍ത്തകരോടും, ജനങ്ങളോടും നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us