മധ്യകേരളത്തില്‍ വൻ മുന്നേറ്റം ലക്ഷ്യമിട്ട് ബി.ജെ.പി. ട്വൻ്റി ട്വൻ്റി സഖ്യവും മുനമ്പം സമരവും വോട്ടായി മാറിയാൽ ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ. മുനമ്പം സമരത്തിൻ്റെ അഞ്ഞൂറാം ദിനത്തിൽ രാജീവ് ചന്ദ്രശേഖർ സമര വേദിയിലെത്തും

New Update
rajeev chandrasekhar local election

കൊച്ചി : മധ്യകേരളത്തിൽ വേരുറപ്പിക്കാന്‍ എന്‍ഡിഎ കഠിന പരിശ്രമത്തിലാണ്. ബിജെപിയുടെ നേതൃത്വത്തില്‍ ആദ്യമായാണ് മധ്യകേരളത്തില്‍ എന്‍ഡിഎ ഇത്രയും പ്രാധാന്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.  

Advertisment

പ്രത്യക രാഷ്ട്രീയ ശൈലിയും നയങ്ങളും രൂപികരിച്ചുകൊണ്ട് ഇക്കുറി വിജയം ലക്ഷ്യമിട്ടുള്ള  പ്രവര്‍ത്തനമാണ് എന്‍ഡിഎ ഈ മേഖലയില്‍ നടത്തിവരുന്നത്. തൃശ്ശൂർ എറണാകുളം , കോട്ടയം ജില്ലകളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ  വൻ മുന്നേറ്റം എൻഡിഎ പ്രതീക്ഷിക്കുന്നു. 

80968_4_4_2025_20_11_46_1_NIT_9638


 


എന്‍ഡിഎ യുടെ മധ്യതിരുവിതാംകൂര്‍ മേഖലാകമ്മിറ്റി ഓഫീസ് തൃക്കാക്കരയിൽ കേന്ദ്രമന്ത്രി  കിരണ്‍ റിജിജു തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്യും. 


ഉദ്ഘാടനത്തിനു ശേഷം  ബിജെപി സംസ്ഥാന അധ്യക്ഷൻ  രാജീവ് ചന്ദ്രശേഖർ, 20ട്വൻ്റി ചെയർമാൻ സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പിള്ളി അടക്കമുള്ള എൻ ഡി എ നേതാക്കളുടെ പത്രസമ്മേളനം എൻഡിഎ മധ്യ മേഖലാകമ്മിറ്റി ഓഫീസിൽ വച്ച് നടക്കും.

50-Munambam-resGUBE7514G.3.jpg

തുടർന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു ക്രൈസ്തവ സഭാ ആസ്ഥാനമായ സെന്റ്‌തോമസ് മൗണ്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ സന്ദര്‍ശിക്കും. അദ്ദേഹത്തോടൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍  രാജീവ് ചന്ദ്രശേഖറും ഉണ്ടാകും. 

വൈകുന്നേരം ബിജെപി സംസ്ഥാന അധ്യക്ഷനും മറ്റ് നേതാക്കളും മുനമ്പം സന്ദർശിക്കും. മുനമ്പം സമരത്തിന്റെ അഞ്ഞൂറാം ദിവസമാണ് സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്.

Advertisment