/sathyam/media/media_files/2025/02/28/rajeevam-485186.jpeg)
പെരുമ്പാവൂർ: ഒരേ പേരുകാരുടെ ഒത്തൊരുമയിൽ രാജീവം -2025 എന്ന പരിപാടിയ്ക്കായി പെരുമ്പാവൂരിൽ വേദിയൊരുങ്ങുന്നു.
മാർച്ച് 2ന് രാവിലെ 9.30ന് പെരുമ്പാവൂർ ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിലേയ്ക്ക് സംസ്ഥാനത്തിന്റെ പലയിടങ്ങളിൽനിന്നായി നൂറുകണക്കിന് രാജീവ്, രാജീവന്മാർ എത്തിച്ചേരും.
ഇതാദ്യമായാണ് ഒരേപേരുകാർ ഒത്തൊരുമിയ്ക്കുന്ന ഒരു സാംസ്‌കാരിക കൂടായ്മ പെരുമ്പാവൂരിൽ നടക്കുന്നത്. ഒരു സൗഹൃദ സംഗമം എന്നതിലുപരി ഒരേപേരുള്ള ഒരുപാടുപേർ, അവരിൽ സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും പലമേഖലകളിലും പലതലങ്ങളിലും പ്രവർത്തിക്കുന്നവർ.
അവർക്ക് സമൂഹത്തിനായി പലതും ക്രിയാത്മകമായി ചെയ്യാനാകും എന്ന ആശയവുമായി ഇതിനായി ആദ്യമായി മുന്നിട്ടിറങ്ങിയത് സാംസ്കാരിക പ്രവർത്തകനും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും എഴുത്തുകാരനുമായ പെരുമ്പാവൂരുകാരനായ പി.കെ രാജീവാണ്. കാക്കനാട് നീറ്റ ജെലാറ്റിൻ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.
/sathyam/media/media_files/2025/02/28/rajeevam1-144656.jpeg)
'രാജീവം-2025' എന്ന പരിപാടിയ്ക്കായി സംസ്ഥാനതലത്തിൽ ഒരു വാട്സാപ്പ് കൂട്ടായ്മ നിലവിലുണ്ട്. ഇതിനായി സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണം മാസങ്ങളായി നടക്കുകയാണ്. ആയിരക്കണക്കിനുപേർ ഇതിനോടകം കൂട്ടായ്മയുടെ ഭാഗമായി എന്ന് ചിത്രകാരനും ടാറ്റൂ ആർട്ടിസ്റ്റുമായ രാജീവ് പണിയ്ക്കർ പറഞ്ഞു.
പെരുമ്പാവൂരിലെ ആയൂർവ്വേദ ഡോക്ടറും സാംസ്കാരിക പ്രവർത്തകനുമായ ഡോ. ബി. രാജീവ്, പ്രാദേശിക മാധ്യമപ്രവർത്തകൻ ബി. രാജീവ് തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിയ്ക്കുന്നതിനായി മുൻനിരയിൽ ഉണ്ട്.
മേല്പറഞ്ഞ പേരുകാർക്ക് ഈ കൂട്ടായ്മയിൽ പങ്കെടുക്കാൻ 9496245676 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. പരിപാടിയോടനുബന്ധിച്ച് പങ്കെടുക്കുന്നവരുടെ വിവിധ കലാപ്രകടനങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us