ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. എസ്.ഐ.ടി നടപടി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ. നിർണായക അറസ്റ്റ് ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നും സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ

New Update
1001547401

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. തന്ത്രിയെ എസ്.ഐ.ടി കസ്റ്റഡിയിൽ എടുത്ത് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Advertisment

അറസ്റ്റിന് ശേഷം കണ്ഠരര് രാജീവരെ ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ചോദ്യം ചെയ്യാനായി എത്തിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നും ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.

കണ്ഠരര് രാജീവർക്കെതിരെ റിമാൻഡിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാർ എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് തന്ത്രിയാണെന്നായിരുന്നു പത്മകുമാറിന്റെ മൊഴി. 

പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നും പത്മകുമാർ എസ്.ഐ.ടിയോട് പറഞ്ഞു. സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊടുത്തുവിടാൻ തന്ത്രിമാർ അനുമതി നൽകിയെന്നും തന്ത്രി പരിചയപ്പെടുത്തിയ ആളായതിനാൽ പോറ്റിയെ വിശ്വസിച്ചെന്നുമാണ് പത്മകുമാറിന്റെ മൊഴിയിലെ വിശദാംശങ്ങൾ.

Advertisment