New Update
/sathyam/media/media_files/2025/09/22/new-project-12-5-1-2025-09-22-22-03-27.jpg)
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് 29 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവതാരകൻ രാജേഷ് കേശവിനെ വെല്ലൂർ ആശുപത്രിയിലേക്ക് മാറ്റി. എയർ ആംബുലൻസിലൂടെയാണ് അദ്ദേഹത്തെ വെല്ലൂരിൽ എത്തിച്ചത്.
Advertisment
സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് ഫേസ്ബുക്കിലൂടെ വിവരം പുറത്തുവിട്ടത്. “വേഗം തിരികെ വരൂ” എന്ന വികാരാഭിഷ്ടമായ കുറിപ്പോടെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ലേക്ക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരോടുള്ള നന്ദിയും പ്രതാപ് രേഖപ്പെടുത്തി. രാജേഷിന്റെ ആരോഗ്യത്തെ കുറിച്ച് തിരക്കിവിളിക്കുന്നവരോടും സന്ദേശമയക്കുന്നവരോടും സ്‌നേഹവും നന്ദിയും മാത്രമാണെന്നും, പ്രാർത്ഥന തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു.