'മുഖമുള്ളതും മുഖമില്ലാത്തതുമായ സൈബർ കടന്നലുകൾ തന്റെ നേരെ പാഞ്ഞടുത്താലും നിലപാടിൽ തരിമ്പും മാറ്റമുണ്ടാകില്ല'. സൈബർ ആക്രമണത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ

ബ്രിഗേഡുകളുടെ തെറിവിളികേട്ട് ഓടിയൊളിക്കുന്നവനല്ല താനല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

New Update
RAJMOHAN UNNITHAN

കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച സംഭവത്തിൽ തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. 

Advertisment

മുഖമുള്ളതും മുഖമില്ലാത്തതുമായ സൈബർ കടന്നലുകൾ തന്റെ നേരെ പാഞ്ഞടുത്താലും നിലപാടിൽ തരിമ്പും മാറ്റമുണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

പാർട്ടി നേതൃത്വം ഒറ്റക്കെട്ടായെടുത്ത തീരുമാനത്തെ തള്ളിപ്പറയുന്ന പ്രതീതിയുണ്ടാക്കുന്ന തരത്തിൽ കെ സുധാകരന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായപ്പോൾ അതിനെ രൂക്ഷമായി വിമർശിച്ചത് തനിക്ക് അടിയുറച്ച പാർട്ടി ബോധത്തിൽ നിന്ന് പിന്നോട്ട് പോകുന്ന നിലപാട് ഇല്ലാത്തതിനാലാണ്.

 ബ്രിഗേഡുകളുടെ തെറിവിളികേട്ട് ഓടിയൊളിക്കുന്നവനല്ല താനല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഫേസ്ബുക്കിലാണ് ഉണ്ണിത്താൻ്റെ പ്രതികരണം.

Advertisment