സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് റോട്ടറി ഇന്റര്‍നാഷണല്‍ ക്ലബിന്റെ 'ഏറ്റവും മികച്ച പ്രിന്‍സിപ്പാള്‍' പുരസ്‌കാരം, അദ്ധ്യാപികയായി പോലും തുടരാന്‍ അര്‍ഹതയില്ലാത്ത അവരെ മികച്ച പ്രിന്‍സിപ്പലായി ആദരിക്കാന്‍ റോട്ടറി ക്ലബ് കണ്ട യോഗ്യത എന്താണ്? വസ്തുതാ വിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് വക്താവ് രാജു പി. നായര്‍. രാജുവിനെതിരെ കോണ്‍ഗ്രസില്‍ കടുത്ത അമര്‍ഷം. രാജുവിനെ തിരുത്താൻ കോൺഗ്രസ് തയാറാകണമെന്നു ക്രൈസ്തവരും

ഹിജാബ് വിവാദങ്ങള്‍ അവസാനിച്ച സാഹചര്യത്തിലും അനാവശ്യ പ്രതികരണം നടത്തി രാജു വീണ്ടും വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയുണ്ട്.

New Update
Untitled

കോട്ടയം: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് റോട്ടറി ഇന്റര്‍നാഷണല്‍ ക്ലബിന്റെ 'ഏറ്റവും മികച്ച പ്രിന്‍സിപ്പാള്‍' പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തും സിസ്റ്റര്‍ക്കെതിരെ വസ്തുതാ വിരുദ്ധമായ പ്രസ്താവന നടത്തിയും കോണ്‍ഗ്രസ് വക്താവ് രാജു പി. നായര്‍. 

Advertisment

അദ്ധ്യാപികയായി പോലും തുടരാന്‍ അര്‍ഹതയില്ലാത്ത പ്രസ്താവനയാണ് ഹിജാബ് ഭയപ്പെടുത്തുന്നു എന്ന വാചകത്തിലൂടെ ഇവര്‍ നടത്തിയത്. അവരെ മികച്ച പ്രിന്‍സിപ്പലായി ആദരിക്കാന്‍ റോട്ടറി ക്ലബ് കണ്ട യോഗ്യത എന്താണെന്നും രാജു ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. 


വെട്ടിമുറിച്ചിട്ടാല്‍ മതേതര രക്തം ഒഴുകും എന്നൊക്കെ അഹങ്കരിച്ചിരുന്ന നമുക്ക് ലഭിക്കുന്ന തിരിച്ചടികളും തിരിച്ചറിവുകളുമാണ് ഇത്തരം സംഭവങ്ങള്‍.

മതേതരമായിരുന്ന ഹിന്ദി ഹൃദയഭൂമി വര്‍ഗ്ഗീയതയുടെ വിളനിലമായി മാറിയത് ഇത്തരം തെറ്റുകളെ നോര്‍മലൈസ് ചെയ്തു കൊണ്ടാണ്. അദ്ധ്യാപികയായി പോലും തുടരാന്‍ അര്‍ഹതയില്ലാത്ത പ്രസ്താവനയാണ് ഹിജാബ് ഭയപ്പെടുത്തുന്നു എന്ന വാചകത്തിലൂടെ ഇവര്‍ നടത്തിയത്. 


അവരെ മികച്ച പ്രിന്‍സിപ്പലായി ആദരിക്കാന്‍ റോട്ടറി ക്ലബ് കണ്ട യോഗ്യത എന്താണ്? ഇനി അവര്‍ക്ക് എന്ത് അക്കാദമിക് യോഗ്യതയുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം റദ്ദ് ചെയ്യുന്നതായിരുന്നു ഹിജാബ് വിഷയത്തില്‍ അവരുടെ ഇടപെടല്‍. ഇത്തരം വര്‍ഗ്ഗീയ വെറിക്ക് പ്രോത്സാഹനം നല്‍കുന്ന നടപടിയില്‍ നിന്ന് റോട്ടറി ക്ലബ് പിന്മാറണമെന്നാണ് രാജു പി നായര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടത്. 


ഹിജാബ് വിവാദങ്ങള്‍ അവസാനിച്ച സാഹചര്യത്തിലും അനാവശ്യ പ്രതികരണം നടത്തി രാജു വീണ്ടും വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയുണ്ട്.

സന്ന്യാസിനിയെ അവഹേളിക്കുന്നതിനൊപ്പം മാനേജ്‌മെന്റ് നിലപാടുകള്‍ക്ക് വര്‍ഗീയ നിറം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പരാമര്‍ശമെന്നു ക്രൈസ്തവര്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നു. 

എസ്ഡിപിഐയുടെ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന കാര്യങ്ങളാണ് രാജു സിസ്റ്റര്‍ക്കെതിരെ ഉന്നയിക്കുന്നതെന്നും ക്രൈസ്തവ സംഘടനകള്‍ പറയുന്നു. രാജുവിനെതിരെ ഫാ. ജോഷി മയ്യാറ്റില്‍ പോലുള്ള വരും കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നു കഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് രാജുവിനെ തിരുത്തണമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നു.


സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥിനി ഹിജാബ് ധരിച്ചെത്തിയതും സ്‌കൂള്‍ മാനേജ്മെന്റ് എതിര്‍പ്പ് പ്രകടിപ്പിച്ചതും വിവാദമായിരുന്നു. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ചെത്തിയതാണ് തര്‍ക്കത്തിന് കാരണമായത്. ഹിജാബ് ധരിച്ച് സ്‌കൂളില്‍ പഠിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റ് സ്വീകരിച്ചത്. 


ഇത് സംബന്ധിച്ച്. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിയുടെ പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു. ഈ വിവാദങ്ങള്‍ക്കിടെയാണ്  റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷണല്‍ തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിയ്ക്ക് പുരസ്‌കാരം നല്‍കുന്നത്. 

വിവാദങ്ങളല്ല, മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നിര്‍ണയിച്ചതെന്നും നേരത്തെ ലഭിച്ച നിര്‍ദേശങ്ങളില്‍ നിന്നാണ് സിസ്റ്ററെ തെരഞ്ഞെടുത്തതെന്നും സെക്രട്ടറി പ്രതികരിച്ചത്. അടുത്ത മാസം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

Advertisment