മാസപ്പിറവി കണ്ടു; സംസ്ഥാനത്ത്‌ റമദാൻ വ്രതം നാളെ മുതല്‍; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

കോഴിക്കോട് കാപ്പാടും പൊന്നാനിയിലും മാസപ്പിറവി കണ്ടു. സംസ്ഥാനത്ത്‌ റമദാൻ വ്രതം നാളെ മുതല്‍. ഇനി വ്രതശുദ്ധിയുടെ നാളുകള്‍

New Update
ramadan1

കോഴിക്കോട്: കോഴിക്കോട് കാപ്പാടും പൊന്നാനിയിലും മാസപ്പിറവി കണ്ടു. ചൊവ്വാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

Advertisment

Advertisment