കുട്ടികൾ മരിച്ചത് വിഷം ഉള്ളിൽ ചെന്ന്; കണ്ണൂർ രാമന്തളിയിൽ മരിച്ച കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി. കഴിഞ്ഞ ദിവസമാണ് അമ്മയും മകനും കൊച്ചുമക്കളും അടക്കം നാല് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടികളുടെ മൃതദേഹം വീട്ടിലെത്തിച്ചു. അഞ്ച് വയസുകാരി ഹിമ, രണ്ട് വയസുള്ള കണ്ണന്‍ എന്നിവരാണ് മരിച്ചത്.

New Update
RAMANTHALI

കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.

Advertisment

വിഷം ഉള്ളില്‍ ചെന്നാണ് മരണം എന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടികളുടെ മൃതദേഹം വീട്ടിലെത്തിച്ചു. അഞ്ച് വയസുകാരി ഹിമ, രണ്ട് വയസുള്ള കണ്ണന്‍ എന്നിവരാണ് മരിച്ചത്. 

കലാധരന്‍, അമ്മ ഉഷ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു.

കഴിഞ്ഞ ദിവസമാണ് അമ്മയും മകനും കൊച്ചുമക്കളും അടക്കം നാല് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമന്തളി സെന്റര്‍ വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടില്‍ ഉഷ (56), മകന്‍ പാചക തൊഴിലാളി കലാധരന്‍ (36), കലാധരന്റെ മക്കളായ ഹിമ (5), കണ്ണന്‍ (2) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Advertisment