കോട്ടയം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്നു. കുടുംബ ആത്മഹത്യകളും വര്‍ധിക്കുന്നതായി പോലീസ് പറയുന്നു. ഈരാറ്റുപേട്ടയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് ഏറ്റവും ഒടുവില്‍ ഉണ്ടായ സംഭവം.
സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് രാമപുരം സ്വദേശിനി രശ്മി (35), ഇവരുടെ ഭര്‍ത്താവ് വിവിധ സ്ഥാപനങ്ങളുടെ കരാര്‍ എടുത്തു ചെയ്യുന്ന മേലുകാവ് മറ്റം സ്വദേശി വിഷ്ണു എസ്.നായര്‍ (36) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മരുന്ന് കുത്തിവെച്ച് ആത്മഹ്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഇതുകൂടാതെ ജൂണില്‍ മാത്രം സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് രണ്ട് ആത്മഹ്യയാണ് കോട്ടയം ജില്ലയില്‍ നടന്നത്.
/filters:format(webp)/sathyam/media/media_files/2025/06/30/untitledhvyrnrrr-2025-06-30-12-35-23.jpg)
കോട്ടയം ജില്ലയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നും കട ബാധ്യതയെ തുടര്‍ന്നുമുള്ള ആത്മഹത്യ വര്‍ധിക്കുകയാണ്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് നാലോളം കൂട്ട ആത്മഹത്യ കോട്ടയം ജില്ലയില്‍ നടന്നിട്ടുണ്ട്. സംസ്ഥാനത്ത് 65 ശതമാനം കുടുംബങ്ങളും കടക്കെണിയിലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കോവിഡിന് ശേഷമാണ് കടത്തെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. പലും ബസിനിസ് നടത്താന്‍ ശ്രമിച്ച് സാമ്പത്തിക ബാധ്യത വരുത്തിവെച്ചവരാണ്.
സമ്മര്‍ദം താങ്ങാതെ വരുമ്പോള്‍ ആത്മഹ്യയാണ് ഇക്കൂട്ടര്‍ തെരഞ്ഞെടുക്കുന്ന എളുപ്പ വഴി. തങ്ങള്‍ മരിച്ചാല്‍ മക്കളും ഭാര്യയും ദുരിതത്തിലാകുമെന്നു കരുതി അവരെക്കൂടി മരണത്തില്‍ ഒപ്പം കൂട്ടുകയും ചെയ്യുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാനാണ് ശ്രമിക്കേണ്ടതെന്നും അത്തരം തോന്നല്‍ ഉണ്ടായാല്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടതാണ്.