ആലത്തിയൂർ ഹനുമാൻകാവിൽ വഴിപാട് നടത്തി രമേശ് ചെന്നിത്തല; ദോഷനിവാരണത്തിനും കാര്യസിദ്ധിക്കും പ്രത്യേക പൂജകൾ, നേതാക്കളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ അരമണിക്കൂർ പ്രാർത്ഥന

New Update
chennithala temple

മലപ്പുറം: ആലത്തിയൂർ ഹനുമാൻകാവിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വഴിപാട് നടത്തി.

Advertisment

ദോഷനിവാരണത്തിനും ഉദ്ദേശിച്ച കാര്യസാധ്യത്തിനുമായി കുഴച്ച അവിൽ വഴിപാടും ഹനുമാനും ശ്രീരാമനും ലക്ഷ്മണനും നെയ് വിളക്കും അദ്ദേഹം സമർപ്പിച്ചു.


അരമണിക്കൂർ നേരം ക്ഷേത്രത്തിൽ ചിലവഴിച്ച ചെന്നിത്തല ഹനുമാൻ മുന്നിൽ ഗദയെടുത്തുവെച്ച് പ്രാർത്ഥന നടത്തി. ദോഷങ്ങൾ അകറ്റാനും കാര്യസിദ്ധിക്കും വേണ്ടിയുള്ള വഴിപാടാണിത്.


ഡിസിസി ജനറല്‍ സെക്രട്ടറി ഇ പി രാജീവ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ കെ പി രാധാകൃഷ്ണന്‍, ആനന്ദന്‍ കറുത്തേടത്ത്, കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍, 

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വൈശാഖ് തൃപ്രങ്ങോട്, വിജയന്‍ ചെമ്പഞ്ചേരി, മനോജ് ചക്കാലയ്ക്കല്‍, പി ശശിധരന്‍, സുഭാഷ് പയ്യനാട് തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

Advertisment