മലപ്പുറം: ''കഴിഞ്ഞ രണ്ട് തവണയും എല്‍ഡിഎഫ് വിജയിച്ച സീറ്റാണ് നിലമ്പൂരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് ശക്തമായ ഭരണ വിരുദ്ധ വികാരമാണ്.
അതിശക്തമായ ജനവികാരത്തിന്റെ കുത്തൊഴുക്കാണ് അവിടെ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് ഒഴിയണം.
ഇടതു മുന്നണി സര്‍ക്കാര്‍ കേവലം ഒരു കാവല്‍ മന്ത്രിസഭയായി എന്നതാണ് സത്യം. ഇത് സെമി ഫൈനലായിരുന്നു. അതില്‍ ഞങ്ങള്‍ വിജയിച്ചു. ഇനി ഫൈനലാണെന്നും ചെന്നിത്തല വ്യക്തമാക്കി.