മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: രമേശ് ചെന്നിത്തല; 18 - കാരൻ റിജാസിൻ്റെ ദാരുണ മരണം സംഭവിച്ചത് കെ എസ് ഇ ബിയുടെ അനാസ്ഥ മൂലമെന്ന് റിപ്പോർട്ട്‌

Ramesh Chennithala : കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനോടൊപ്പം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും സർക്കാറിന്റെ ഇടപെടൽ അടിയന്തിരമായി ഈ വിഷയത്തിൽ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല

New Update
ramesh chennithala mohammad rijas

കുറ്റിക്കാട്ടൂർ: കെ എസ് ഇ ബിയുടെ അനാസ്ഥ മൂലം മരിച്ച മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന്കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല സർക്കാരിനേട് ആവശ്യപ്പെട്ടു.

Advertisment

കുറ്റിക്കാട്ടൂർ എ ഡബ്ളിയു കോളജ് ജംഗ്ഷനിലെ കെട്ടിടത്തിൻ്റെ ഷെഡിൽ നിന്ന് ഷോക്കേറ്റാണ് ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ്‌ റിജാസ് (18) മരണപെട്ടത്. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് അപകടം ഉണ്ടായതെന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ചു ഇലക്ടിക്കൽ ഇൻസ്പക്റ്റർ റിപ്പോർട്ട് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ്‌ കുന്നമംഗലം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ റാഫിയുടെ സഹോദരനാണ് മരണപ്പെട്ട മുഹമ്മദ്‌ റിജാസ്. 

രമേശ്‌ ചെന്നിത്തല റിജാസിൻ്റെ പിതാവ് ആലി മുസ്ലിയാരുമായും സഹോദരൻ റാഫിയുമായി കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു. 

അപകടം സംഭവിച്ച ഷെഡിലേക്ക് സർവീസ് ലൈനിൽ നിന്നും  വൈദ്യുതി പ്രവാഹമുണ്ട് എന്ന് കെട്ടിട ഉടമ 
മെയ് 17 - ന് കെ.എസ്ഇബി കോവൂർ സെക്ഷൻ ഓഫീസിലേക്ക് ഫോണിലും തുടന്ന് രേഖാമൂലവും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യേഗസ്ഥൻ വന്ന് നോക്കി പോയതല്ലാതെ തുടർ നടപടികളൊന്നും അധികൃതർ  സ്വീകരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതായും ഇവർ രമേശ്‌ ചെന്നിത്തലയോട് പറഞ്ഞു. 

കെ എസ് ഇ ബിയുടെ അനാസ്ഥ മൂലമുണ്ടായ അതിദാരുണമായ മരണത്തിൽ,  കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനോടൊപ്പം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും സർക്കാറിന്റെ ഇടപെടൽ അടിയന്തിരമായി ഈ വിഷയത്തിൽ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Advertisment