Advertisment

മലപ്പുറം ജില്ലയിലെ ജനങ്ങളെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്; അവരാരും സ്വര്‍ണക്കള്ളക്കടത്തുകാരല്ല, സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്: കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാക്കണം, പിആര്‍ ഏജന്‍സി ആരാണ്, എന്താണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

New Update
ramesh chennithala

മുംബൈ: പിആര്‍ ഏജന്‍സി ഉണ്ടെന്ന കാര്യത്തില്‍ ഇപ്പോള്‍ ഏതാണ്ട് വ്യക്തത വന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

Advertisment

മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണം. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി ഉണ്ടോ എന്ന് പിണറായി വ്യക്തമാക്കണം. ഫേസ്ബുക്ക് പോസ്റ്റ് മാത്രം മതിയാവില്ലെന്നും ചെന്നിത്തല പറഞ്ഞു. 

മലപ്പുറം ജില്ലയിലെ ജനങ്ങളെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അവരാരും സ്വര്‍ണക്കള്ളക്കടത്തുകാരല്ല.

സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാക്കണം. പിആര്‍ ഏജന്‍സി ആരാണ് എന്താണ് ചെയ്യുന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം. 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

Advertisment