/sathyam/media/media_files/M5ae0wkfCWcSLOux0zZb.jpg)
കോട്ടയം: ശബരിമല സ്വർണ്ണക്കള്ളയിൽ 500 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ നിന്ന് കവർന്ന സ്വർണ്ണം വിറ്റത് വിദേശ മാഫിയയ്ക്കാണ്.
എനിക്ക് വിവരം നൽകിയ ആൾ എസ്.ഐടിക്ക് മൊഴി നൽകാൻ തയാറാണെന്നും ചെന്നിത്തല പറഞ്ഞു. അഞ്ഞൂറു കോടിയിൽ അധികം രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും എന്നാൽ ഇതുവരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ‘മീറ്റ് ദ ലീഡർ’ പരിപാടിയിലാണ് ചെന്നിത്തല വെളിപ്പെടുത്തൽ നടത്തിയത്.
സ്വർണക്കൊള്ള വിഷയത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ പരാമർശിച്ച ‘ദൈവതുല്യൻ’ കാരണഭൂതനാണോയെന്നത് കണ്ടെത്തേണ്ടതുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
ബിജെപി–സിപിഎം അന്തർധാരയിൽ ദല്ലാളായി പ്രവർത്തിച്ച ജോൺ ബ്രിട്ടാസിന് എംപി സ്ഥാനം ലഭിച്ചത് ഒരു പാരിതോഷികമെന്നും അദ്ദേഹം വിമർശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us