കോട്ടയം: ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ചങ്ങനാശ്ശേരിയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തി. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരെ കണ്ട് പിന്തുണ അഭ്യർഥിച്ചു.
തൃശൂർ പൂരം തകർക്കാൻ നേതൃത്വം നൽകിയവരോട് പൊറുക്കാൻ കഴിയില്ല. സ്ഥാനാർഥി നിർണയ സമയത്ത് ഒന്നിലധികം പേരുകൾ വരുന്നത് സ്വാഭാവികമാണ്. വിവാദങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും രമ്യ പറഞ്ഞു.
കഴിഞ്ഞയാഴ്ച പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും രമ്യ എത്തിയിരുന്നു. മാത്രമല്ല, അനുഗ്രഹം തേടി രമ്യ പാണക്കാടും സന്ദർശിച്ചിരുന്നു.