/sathyam/media/media_files/2025/10/16/1000302702-2025-10-16-15-57-45.webp)
തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ മ​ഹാ​രാ​ഷ്ട്ര​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് 239 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു.
മ​ഴ വി​ല്ല​നാ​യ ര​ണ്ടാം​ദി​നം ഏ​ഴി​ന് 179 റ​ൺ​സെ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച മ​ഹാ​രാ​ഷ്ട്ര​യ്ക്ക് 60 റ​ൺ​സ് മാ​ത്ര​മേ കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യു​ള്ളൂ.
വെ​റും 49 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ എം.​ഡി. നി​തീ​ഷാ​ണ് മ​ഹാ​രാ​ഷ്ട്ര​യെ എ​റി​ഞ്ഞി​ട്ട​ത്. എ​ൻ.​പി. ബേ​സി​ൽ മൂ​ന്നും ഏ​ദ​ൻ ആ​പ്പി​ൾ ടോം, ​അ​ങ്കി​ത് ശ​ർ​മ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.