പുരുഷൻ തന്നെയാകണം എന്ന് എന്തിനാണ് നിർബന്ധം? എഎംഎംഎ പ്രസിഡന്റായി സ്ത്രീ വരണം, അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരണം; കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്ന് രഞ്ജിനി

ട്രിബൂണൽ സംവിധാനം കൊണ്ടുവരണം. കരാർ ഉണ്ടാകണം. ഇപ്പോൾ പുറത്തുവരുന്നത് സിനിമാ വ്യവസായത്തെ തന്നെ ബാധിക്കുന്ന സംഗതികളാണ്.

New Update
ranjini actress

തിരുവനന്തപുരം: എഎംഎംഎ ഭാരവാഹികളായി സ്ത്രീകൾ വരണമെന്ന് നടി ര‍ഞ്ജിനി. പ്രസിഡണ്ട് സ്ഥാനത്തേക്കും സ്ത്രീ വരണം. പുരുഷൻ തന്നെയാകണം എന്ന് എന്തിനാണ് നിർബന്ധം?

Advertisment

എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരണം. കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നും രഞ്ജിനി പറഞ്ഞു.

ഇനി കോൺക്ലേവ് അല്ല നടത്തേണ്ടത്. ഹേമ കമ്മിറ്റിയുടെ ശുപാർശകൾ ഉടൻ നടപ്പാക്കുകയാണ് വേണ്ടത്. ഇനി ചർച്ചയുടെ ആവശ്യമില്ല.

ട്രിബൂണൽ സംവിധാനം കൊണ്ടുവരണം. കരാർ ഉണ്ടാകണം. ഇപ്പോൾ പുറത്തുവരുന്നത് സിനിമാ വ്യവസായത്തെ തന്നെ ബാധിക്കുന്ന സംഗതികളാണ്.

ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഹേമ കമ്മിറ്റി രൂപീകരിച്ചത് നല്ല കാര്യമാണെന്നും രഞ്ജിനി പറഞ്ഞു.

Advertisment