Advertisment

യുവാവിന്റെ പരാതി; സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്തു, നഗ്ന ചിത്രം അയച്ചു നല്‍കിയ കുറ്റത്തിന് ഐടി ആക്റ്റും ചുമത്തി

പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം കോഴിക്കോട് കാരപ്പറമ്പിൽ എത്തി യുവാവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.

New Update
ranjith Untitledmani

കോഴിക്കോട്: യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്ത് പൊലീസ്.കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നഗ്‌ന ചിത്രം അയച്ചു നൽകിയ കുറ്റത്തിന് ഐടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

Advertisment

സിനിമയിൽ അവസരം വാഗ്ദാനം നൽകി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമണത്തിന് ഇരയാക്കി എന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി.

2012-ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു.

പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പരാതി.

പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം കോഴിക്കോട് കാരപ്പറമ്പിൽ എത്തി യുവാവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.

ആരോപണങ്ങങ്ങളിൽ ഉറച്ചുനിൽക്കുന്നെന്നും കൈയിലുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് അറിയിച്ചിരുന്നു. കേസ് പിൻവലിക്കാൻ സമ്മർദവും ഭീഷണിയും ഉണ്ടെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു.

Advertisment