കൊച്ചി: തനിക്കെതിരെ സൈബർ ബുളളിയിംഗ് നടക്കുന്നുവെന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകിയ യുവാവ്. തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ മോശം കമന്റുകളും വീഡിയോകളുമാണ് വരുന്നത്.
നടന്ന സംഭവത്തെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും ഇതിന് ആവശ്യമായ എല്ലാ തെളിവുകളും രേഖകളും നൽകിയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു നടിയുടെ പേര് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളത്. മറ്റു നടികളുടെ പേര് പറഞ്ഞു എന്ന തരത്തിൽ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്.
കേസിന്റെ അന്വേഷണം കഴിയുമ്പോൾ സത്യം പുറത്ത് വരുമെന്നും അതുവരെ കാത്തിരിക്കണമെന്നും വീഡിയോയിലൂടെ യുവാവ് പറഞ്ഞു.