കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കുന്ന വകുപ്പാണെന്നും അതുകൊണ്ടു തന്നെ അറസ്റ്റ് നടപടികൾ തടയണമെന്നും ഹർജിയിൽ രഞ്ജിത് ചൂണ്ടിക്കാട്ടി.
രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചു. ഇതോടെയാണ് ഹര്‍ജി ജസ്റ്റിസ് സി.എസ്.ഡയസ് അവസാനിപ്പിച്ചത്.