കണ്ണൂർ: എം.എ സോഷ്യല്‍ സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഹിസ്റ്ററിയില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒന്നും രണ്ടും റാങ്കുകള്‍ തലശേരി അതിരൂപതയിലെ രണ്ടു യുവവൈദികര്‍ക്ക്.
തടിക്കടവ് സെന്റ് ജോര്‍ജ് ഇടവക വികാരി ഫാ. ജോണ്‍സണ്‍ (ഫാ. ഷിന്റോ) പുലിയുറുമ്പിലിന് ഒന്നാം റാങ്കും, വിമലഗിരി സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോസഫ് (ജോബിന്‍) കൊട്ടാരത്തിലിന് രണ്ടാം റാങ്കുമാണ് ലഭിച്ചത്.
കാസര്‍കോഡ് ജില്ലയിലെ വരക്കാട് പുലിയുറുമ്പില്‍ സെബാസ്റ്റ്യന്റെയും, ഫിലോമിനയുടെയും മകനാണ് ഫാ. ജോണ്‍സണ്‍. വെള്ളരിക്കുണ്ട് കൊട്ടാരത്തില്‍ ജോയിയുടെയും എല്‍സമ്മ യുടെയും മകനാണ് ഫാ. ജോസഫ്.