Advertisment

ഓക്സിജന്റെ ലഭ്യതക്കുറവ്. കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ബോധരഹിതനായി കിണറിൽ കുടുങ്ങി. രക്ഷകരായി ഫയർഫോഴ്സ്

കടുത്ത ചൂടും കിണറ്റിൽ ഓക്സിജൻ ലഭ്യമാവാതിരുന്ന സാഹചര്യവും മൂലമാണ് രവി ജോലിക്കിടെ കുഴഞ്ഞുവീണതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
fire force

റാന്നി: കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബോധരഹിതനായ തൊഴിലാളി കിണറിൽ കുടുങ്ങി. 

Advertisment

പത്തനംതിട്ട ജില്ലയില റാന്നി കീക്കൊഴൂരിൽ പാലച്ചുവട് കാലാപ്പുറത്ത് വീട്ടിൽ രവി(63)യാണ് കിണറിൽ കുടുങ്ങിയത്.

കടുത്ത ചൂടും കിണറിൽ ഓക്സിജൻ ലഭ്യമാവാതിരുന്ന സാഹചര്യവും മൂലമാണ് രവി ജോലിക്കിടെ കുഴഞ്ഞുവീണതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. 

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവിന്റെ നേതൃത്വത്തിൽ എത്തിയ ടീം ഉടനെ തന്നെ കിണറിലിറങ്ങി രവിയെ സാഹസികമായി കരയിലേക്കെത്തിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ റാന്നി യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് രവിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

Advertisment