വീട്ടുകാര്‍ മൊബൈല്‍ വാങ്ങിക്കൊടുത്തില്ല, റാന്നിയില്‍ പുഴയിലേക്ക് ചാടി ജീവനൊടുക്കാന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ ശ്രമം, ആളുകള്‍ ഓടിക്കൂടിയപ്പോള്‍ നീന്തി കരയ്ക്ക് കയറി

വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി പുഴയിലേക്ക് ചാടി

New Update
river1

representational image

പത്തനംതിട്ട: വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി പുഴയിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. അങ്ങാടി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്തുചാടിയത്.

Advertisment

ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും വിദ്യാര്‍ത്ഥി നീന്തി കരയ്ക്ക് കയറി. വെള്ളം കുറവായിരുന്നതിനാല്‍ അപകടം ഒഴിവായി. കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പരിക്കുകളില്ല. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടി പുഴയിലേക്ക് ചാടിയത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

Advertisment