വേമ്പനാട്ടു കായലിൽ നിന്ന് അപൂർവ ഇനം ചിതാല മത്സ്യം ലഭിച്ചു. ലഭിച്ചത് രണ്ടു കിലോയോളം വലുപ്പം വരുന്ന മത്സ്യം. ബംഗാൾ മേഖലയിലാണ് ഇവയെ പൊതുവേ കണ്ടു വരുന്നത്

New Update
chithala fish

കോട്ടയം: കുമരകം വേമ്പനാട്ടുകായലിൽ നിന്നും മത്സ്യത്തൊഴിലാളിക്ക് അപൂർവയിനം മത്സ്യം ലഭിച്ചു. കുമരകം സ്വദേശി സഞ്ജയനാണ് വേമ്പനാട്ടുകായലിൽ നിന്നും രണ്ട് കിലോയോളം തൂക്കം വരുന്ന മീൻ ലഭിച്ചത്.

Advertisment

ചിതാല എന്നാണ് ഇവ അറിയപ്പെടുന്നത്. ഇന്ത്യൻ ഫെദർ ബാക്ക് എന്നും ഇവ അറിയപ്പെടാറുണ്ട്. തെക്കേ ഏഷ്യയുടെ മിക്ക ഭാഗങ്ങളിലും ഇവ കാണപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും  ഈ ഇനം  ഇന്ത്യയിലെ പശ്ചിമ ബംഗാൾ മേഖലയിലാണ് കൂടുതലായി കണ്ടു വരുന്നത്.

സിന്ധു, ഗംഗാ-ബ്രഹ്മപുത്ര, മഹാനദി നദീതടങ്ങളിൽ ഇവ കാണപ്പെടുന്നുണ്ട്. കുമരകം മേഖലയിൽ മുൻപ് ഇവയെ കണ്ടിട്ടില്ലെന്നു മത്സ്യ തൊഴിലാളികൾ പറയുന്നു.

Advertisment