വേങ്ങര:രാജ്യത്തിനാകമാനം മാതൃകയായി സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്ന കേരളീയ സമൂഹത്തെ മതപരമായി വിഭജിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.ശനി വൈകീട്ട് 4 ന് ചെമ്മാട് നിന്ന് ആരംഭിച്ച് 7 മണിക്ക് വേങ്ങരയില്‍ അവസാനിച്ച നിവര്‍ത്തന പ്രക്ഷോഭ ജാഥയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായുമായിരുന്നു അദ്ദേഹം.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്നലെ നടത്തിയ പ്രസ്താവന ഇതിന്റെ ഭാഗമാണ്. വയനാട് ലോകസഭാ മണ്ഡലത്തില്‍ മുസ്ലിം വോട്ടര്‍മാര്‍ കൂടുതലുള്ളതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചതെന്നാണ് എം.വി ഗോവിന്ദന്‍ പറയുന്നത്.
മുസ്ലിം സമൂഹത്തിന്റെ വോട്ട് വിനിയോഗത്തെ വര്‍ഗീയമായി ചിത്രീകരിച്ചു അപരവല്‍ക്കരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ചില മുസ്ലിം സംഘടനകള്‍ക്കെതിരെയാണ് തങ്ങളുടെ പ്രചാരണം എന്ന് പറഞ്ഞ ഇജങ ഇപ്പോള്‍ മുസ്ലിം സമൂഹത്തിനെതിരെ തന്നെ വംശീയ വിദ്വേഷം വമിപ്പിക്കുന്ന നിലപാട് സ്വീകരിക്കുകയാണ്.
ഇന്‍ഡ്യാ മുന്നണിക്കെതിരെ ഉത്തരേന്ത്യയില്‍ ബിജെപി നടത്തിയ പ്രചാരണമാണ് കേരളത്തില്‍ ഇജങ നടത്തുന്നത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ മുസ്ലിം വിരോധം അതിന്റെ പാരമ്യതയില്‍ ഉയര്‍ത്തുന്നതില്‍ സിപിഎം നേതാക്കള്‍ മത്സരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ തെരഞ്ഞെടുപ്പ് തന്ത്രത്തിന് നേതൃത്വം കൊടുക്കുന്നത്. സംഘപരിവാര്‍ നേതാക്കളെ തോല്‍പ്പിക്കുന്ന മുസ്ലിം വിരുദ്ധതയാണ് സിപിഎം നേതാക്കളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. സിപിഎം സ്വീകരിക്കുന്ന ഈ സമീപനത്തില്‍ ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
കേരളീയ സമൂഹത്തെ ഗുരുതരമായ അപകടത്തിലേക്ക് എത്തിക്കുന്ന സിപിഎമ്മിന്റെ വംശീയ രാഷ്ട്രീയത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജനസംഖ്യാനുപാതികമായ വികസനം യാഥാര്‍ത്ഥ്യമാക്കുക, യുജിസി മാനദണ്ഡം പാലിച്ച് മലപ്പുറം ജില്ലക്ക് മാത്രമായി യൂണിവേഴ്‌സിറ്റി യാഥാര്‍ത്ഥ്യമാക്കുക, ഇന്റര്‍നാഷണല്‍ തലത്തില്‍ തന്നെ ശ്രദ്ധേയമായ ഒരുപാട് താരങ്ങളെ സംഭാവന ചെയ്ത മലപ്പുറം ജില്ലയില്‍ കായിക യൂണിവേഴ്‌സിറ്റി സ്ഥാപിക്കുക, തീരദേശത്ത് ഫിഷറീസ് കോളേജ് യാഥാര്‍ത്ഥ്യമാക്കുക, ഗവണ്‍മെന്റ് എയ്ഡഡ് എന്‍ജിനീയറിങ് കോളേജ് ഇല്ലാത്ത ഏക ജില്ല എന്ന നിലക്ക് മലപ്പുറം ജില്ലയില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് കൊണ്ടുവരിക, മഞ്ചേരി മെഡിക്കല്‍ കോളജിലെ വികസിപ്പിക്കുക, ഒരു പൂര്‍ണ്ണ മെഡിക്കല്‍ കോളേജ് എന്ന രീതിയില്‍ പാരാമെഡിക്കല്‍ കോളേജും ഫാര്‍മസി കോളേജും യാഥാര്‍ത്ഥ്യമാക്കുക, അലിഗഡ് ഓഫ് ക്യാമ്പസ് പുതിയ കോഴ്‌സുകള്‍ അനുവദിച്ച് വികസിപ്പിക്കുക, കെഎസ്ആര്‍ടിസി: സ്റ്റുഡന്‍സ് ഓണ്‍ലി ബസുകള്‍ അനുവദിക്കുക തുടങ്ങി മലപ്പുറം ജില്ലയെ ബാധിക്കുന്ന അടിസ്ഥാനപരമായ എട്ട് ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ നിവര്‍ത്തന പ്രക്ഷോഭവുമായി മുന്നോട്ടു വന്നിട്ടുള്ളത്.
പൊതുസമ്മേളനത്തില്‍ കെ വി സഫീര്‍ ഷാ(വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട്), ജംഷീല്‍ അബൂബക്കര്‍ (ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട്),ബാസിത് താനൂര്‍ (ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി),ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഫയാസ് ഹബീബ്,വി .ടി.എസ്.ഉമര്‍ തങ്ങള്‍, സെക്രട്ടറിമാരായ മുന്‍ഷിദ ലുഖ്മാന്‍,സബീല്‍ ചെമ്പ്രശ്ശേരി, ഫായിസ് എലാങ്കോട്, ഷാറൂന്‍ അഹമ്മദ്, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റര്‍, ജില്ലാ കമ്മിറ്റിയംഗം ദാമോദരന്‍ പനക്കല്‍, എന്നിവര്‍ സംസാരിച്ചു. വി.ടി.എസ്.ഉമര്‍ തങ്ങള്‍, ഹാദി സമാന്‍ കുറ്റിപ്പുറം, അഡ്വ: അമീന്‍ യാസിര്‍, അബ്ദുള്ള ഹനീഫ്, റഷീദ് ദേവദിയാല്‍, ഹംന.സി.എച്ച്, എന്നിവര്‍ നേതൃത്വം നല്‍കി.