വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വില്പനയും കഞ്ചാവ്‌ ഇടപാടും; കോട്ടയത്ത്‌ രാജസ്ഥാൻ സ്വദേശി എക്സൈസ് പിടിയിൽ

നാഗമ്പടത്തുള്ള അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട് കേന്ദ്രീകരിച്ചായിരുന്നു മയക്ക്മരുന്ന് വില്പന നടത്തിവന്നിരുന്നത്.

New Update
jithu gurjar

കോട്ടയം: 850 ഗ്രാം കഞ്ചാവും 9.2 ഗ്രാം ഹെറോയിനുമായി രാജസ്ഥാൻ സ്വദേശി കോട്ടയത്ത് പിടിയില്‍. ജിതു ഗുർജാർ (32 ) എന്ന യാളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലും കോളേജ് വിദ്യാർത്ഥികൾക്കുമായി വില്പനയ്ക്കായി സൂക്ഷിച്ച  കഞ്ചാവായിരുന്നു ഇത്.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, ഐ.ബി അസി. എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് നന്ത്യാട്ട്  എന്നിവർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നാഗമ്പടത്തുള്ള അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട് കേന്ദ്രീകരിച്ചായിരുന്നു മയക്ക്മരുന്ന് വില്പന നടത്തിവന്നിരുന്നത്.

Advertisment

അന്യ സംസ്ഥാന തൊഴിലാളികൾ ഹെറോയിൻ വില്പന നടത്തുന്നതായി എക്സൈസ് കണ്ടെത്തുകയും തുടർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. റെയ്ഡിൽ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജ് പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബിനോദ് കെ.ആര്‍, അനു വി ഗോപിനാഥ്., പ്രിവന്റീ വ് ഓഫീസർമാരായ ബൈജു മോൻ കെ.സി, നിഫി ജേക്കബ്. വനിത സിവിൽ എക്സൈസ് ഓഫീസർ സബിത കെ.വി എന്നിവരും പങ്കെടുത്തു

Advertisment