/sathyam/media/media_files/2025/08/18/shershad180825-2025-08-18-18-59-23.webp)
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.
ഷർഷാദിന്റെ ഇപ്പോഴത്തെ ഈ പുതിയ ഡ്രാമ എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും തന്നെ നാട്ടുകാർക്കിടയിൽ ഇട്ട് കൊടുത്തു ദ്രോഹിക്കാൻ ആവണമെന്നും റത്തീന ഫേസ്ബുക്കില്‍ കുറിച്ചു.
ആദ്യം സിനിമ വച്ച് ഒരു ട്രയൽ നോക്കിയത് ഏറ്റില്ലെന്നും പാർട്ടിയെ കുറിച്ച് പറഞ്ഞാൽ മീഡിയ വീട്ടുപടിക്കൽ വരുമെന്ന് ആരോ ഉപദേശിച്ച ബുദ്ധിയാവണമെന്നും റത്തീന പറയുന്നു. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും തനിക്ക് ഗോവിന്ദൻ മാഷിനെയോ അദ്ദേഹത്തിന്റെ മകനെയോ പരിചയമില്ലെന്നും അവർ വ്യക്തമാക്കി.
താന്‍ ഇയാളുടെ നിരന്തരപീഡനം സഹിക്കവയ്യാതെ വിവാഹമോചനം നേടിയതാണെന്നും തന്റെ പരാതിയില്‍ ഷര്‍ഷാദിനെതിരേ എടുത്ത കേസുകളുടേയും കോടതി വിധികളുടേതുമെന്ന് അവകാശപ്പെടുന്ന രേഖകളും റത്തീന പുറത്തുവിട്ടു.