തിരുവനന്തപുരം: കടകളടച്ച് റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തെ നേരിടാന്‍ ഉരുക്കുമുഷ്ടിയുമായി സര്‍ക്കാര്‍.
സമരം അവസാനിപ്പിക്കാന്‍ സംഘടനാ നേതാക്കളുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമുണ്ടെങ്കിലും സര്‍ക്കാരിന്റെ 'പ്ലാന്‍ ബി'യും സജീവമാണ്. സഞ്ചരിക്കുന്ന 40 റേഷന്‍ കടകള്‍ നാളെ മുതല്‍ നിരത്തിലിറക്കാനും സമരക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്
ഭക്ഷ്യധാന്യവിതരണം തടസ്സപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മന്ത്രി ജി.ആര്‍ അനിലടക്കമുള്ളവര്‍. സമരം തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദ് ചെയ്ത ശേഷം കടപിടിച്ചെടുത്ത് ഭക്ഷ്യധാന്യം വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
/sathyam/media/media_files/2025/01/27/Vwd3qByX5UUBiapfKwEa.jpg)
സമരം പ്രഖ്യാപിച്ചെങ്കിലും നിലവില്‍ വിവിധ ജില്ലകളിലായി 200 ഓളം കടകള്‍ തുറന്നിട്ടുണ്ട്. ആകെ 14000 കടകളാണുള്ളത്.
എന്നാല്‍ മന്ത്രി ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്നും സമരം പൊളിക്കാമെന്നത് മിഥ്യാധാരണയാണെന്നും റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാവ് ജോണി നെല്ലൂര്‍ വ്യക്തമാക്കി.
ഉന്നതമായ സ്ഥാനത്തിരിക്കുന്നവര്‍ സംസാരത്തില്‍ മിതത്വം പാലിക്കുന്നത് നന്നായിരിക്കും. തങ്ങള്‍ക്ക് ആരോടും വാശിയില്ല. റേഷന്‍ കട നടത്തി ജീവിക്കാനാവാത്ത സാഹചര്യത്തിലാണ് സമരവുമായി ഇറങ്ങിയത്. സമരം ആരെയും വെല്ലുവിളിക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി
/sathyam/media/media_files/WuDbeULGxQ7BCr34A3lp.jpg)
സമരം അവസാനിപ്പിക്കാനോ ജീവനക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനം അദ്ദേഹം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. വേതനം കൂട്ടുന്ന വിഷയത്തില്‍ വ്യാപാരികളുമായി ചര്‍ച്ചയ്ക്കെത്തിയ ധനമന്ത്രിയുടെ ആത്മാര്‍ത്ഥതയില്‍ സംശയമുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.