/sathyam/media/media_files/stVJJKYGQyQxmviwbExZ.jpg)
കോട്ടയം: കാത്തിരിപ്പിനൊടുവില്‍ മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ച് കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് മീനച്ചല്‍ താലൂക്കിലെ 10 കുടുംബങ്ങള്‍.
പലരും രോഗപീഡയാല്‍ വലയുന്നവര്‍, ചിലര്‍ കാന്‍സറിനെ അതിജീവിച്ചവര്‍.
സംസ്ഥാന സര്‍ക്കാറിന്റെ കരുതലും കൈത്താങ്ങും പരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ താലൂക്ക്തല അദാലത്തിലാണ് മന്ത്രിമാരായ വി. എന്‍. വാസവനും റോഷി അഗസ്റ്റിനും എ.എ.വൈ., പി.എച്ച്.എച്ച്. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്.
സംസ്ഥാന സര്‍ക്കാറിന്റെ കരുതലും കൈത്താങ്ങും
എഴാച്ചേരി രാമപുരം തെക്കേപ്പറമ്പില്‍ തങ്കമ്മ തങ്കന്‍, ഉഴവൂര്‍ മോനിപ്പള്ളി പാരിപ്പള്ളില്‍ നിഷാ മനോജ്, മേലുകാവ് പയസ് മൗണ്ട് വടക്കെമുളഞ്ഞനാല്‍ ചിന്നമ്മ മാത്യു, തലപ്പലം കടുവാമുഴി പാലത്തിനാല്‍ ഏലിക്കുട്ടി, ഈരാറ്റുപേട്ട നടക്കല്‍ പേകംപറമ്പില്‍ ലൈല എന്നിവര്‍ക്കാണ് പി.എച്ച്.എച്ച്. വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകള്‍ ലഭിച്ചത്.
മൂന്നിലവ് വെള്ളം പത്താഴപുരയ്ക്കല്‍ സെലീനാമ്മ, കുറവിലങ്ങാട് പകലോമറ്റം പുല്ലുകാലായില്‍ സനുമോള്‍, തലനാട് അടുക്കം മുണ്ടപ്ലാക്കല്‍ എം.ജെ. പൗലോസ്, മേലുകാവ് ഇരുമാപ്രമറ്റം വടക്കേടത്ത് പ്രിയ, മേലുകാവ് കാനപ്പശ്ശേരില്‍ ജോണ്‍ ചാക്കോ എന്നിവര്‍ എ.എ.വൈ വിഭാത്തില്‍പ്പെട്ട കാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ഏറെ നാളത്തെ കാത്തിരിപ്പ് സഫലമായതിന്റെ സന്തോഷവും നന്ദിയും പങ്കുവച്ചാണ് കുടുംബങ്ങള്‍ അദാലത്തില്‍ നിന്നു മടങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us