റേഷൻ വിതരണ കമ്മീഷൻ ലഭിക്കണം; മഞ്ചേശ്വരം മുതൽ നവകേരള സദസ്സ് വേദികളിൽ പരാതിയുമായി റേഷൻ വ്യാപാരികൾ

നവകേരള സദസ്സിനിടെ ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

New Update
ration-1-1024x538.jpg

മലപ്പുറം: റേഷന്‍ വിതരണം ചെയ്തതിന്റെ കമ്മീഷന്‍ ലഭിക്കാനായി മഞ്ചേശ്വരം മുതല്‍ നവകേരള സദസ്സ് വേദികളില്‍ പരാതി നല്‍കി റേഷന്‍ വ്യാപാരികള്‍. റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കേണ്ട വേതനം തുടര്‍ച്ചയായി മുടങ്ങുകയും കഴിഞ്ഞ മാസത്തെ കമ്മീഷന്‍ ഇതുവരെ ലഭിക്കാതെയിരിക്കുകയും ചെയ്തതോടെയാണ് സംസ്ഥാന വ്യാപകമായി പരാതി നല്‍കാന്‍ തീരുമാനിച്ചത്. നവകേരള സദസ്സിനിടെ ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

Advertisment

അതേസമയം നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. ഏറനാട് മണ്ഡലത്തിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്കുശേഷം നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ നവ കേരള സദസ്സ് നടക്കും. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഏറനാട് മണ്ഡലത്തിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്കുശേഷം നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ നവ കേരള സദസ്സ് നടക്കും. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

രാവിലെ പെരിന്തല്‍മണ്ണ ശിഫാ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഭാത സദസ്സും നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. മലപ്പുറം ജില്ലയില്‍ മൂന്ന് ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ 53,446 നിവേദനങ്ങളാണ് ലഭിച്ചത്. ജോലി സംബന്ധമായും സഹായം ആവശ്യപ്പെട്ടും മറ്റു പൊതു ആവശ്യങ്ങളുമായി ബന്ധപ്പെട്ടുമാണ് പരാതികള്‍ ലഭിച്ചത്.

 

ration kerala
Advertisment