Advertisment

റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. വേതന പാക്കേജ് വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് ഭക്ഷമന്ത്രി ജി ആര്‍ അനിലിന്റെ ഉറപ്പ്

റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. വേതന പാക്കേജ് വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് ഭക്ഷമന്ത്രി ജി ആര്‍ അനില്‍ ഉറപ്പുനല്‍കി.

New Update
ration shops kerala

തിരുവനന്തപുരം: റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. വേതന പാക്കേജ് വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് ഭക്ഷമന്ത്രി ജി ആര്‍ അനില്‍ ഉറപ്പുനല്‍കി.

Advertisment

 കഴിഞ്ഞ മാസത്തെ ശമ്പളം നാളെ നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. മാസവേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കും. മന്ത്രി ജി ആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയെത്തിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.



റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തോട് സഹകരിക്കാതെ സംസ്ഥാനത്ത് ഇന്ന് ഇരുന്നൂറിലധികം റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു.

 തിരുവനന്തപുരം ജില്ലയില്‍ 20ലധികം കടകള്‍ തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 256 റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.


സമരം നടത്തുന്നത് ശരിയല്ലെന്ന് മന്ത്രിമാരായ ജിആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം റേഷന്‍ വ്യാപാരികളോട് വ്യക്തമാക്കിയിരുന്നു.


 ചില കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൂടി പരിഗണിക്കേണ്ടവയാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തനിയെ ഇടപെടാന്‍ കഴിയില്ലെന്നും മന്ത്രിമാര്‍ വ്യാപാരികളോട് പറഞ്ഞിരുന്നു.

 

Advertisment