/sathyam/media/media_files/2025/10/31/1000323945-2025-10-31-15-54-23.jpg)
തിരുവനന്തപുരം: കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. പ്രതികളുടെ കുറ്റസ്സമ്മത മൊഴി വെളിപ്പെടുത്തരുത്.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കുലറെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ വിശദീകരിക്കുന്നു. എസ്എച്ച്ഒ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം.
കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയത്. സമീപകാലത്തെ ഒരു കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതി കുറ്റസമ്മതം നടത്തിയതായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതും, അതു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കുറ്റാരോപിതന്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഘട്ടത്തില്‍ പുറത്ത് വരുന്നത് അന്വേഷണത്തെയും വിചാരണയേയും ബാധിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.
തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി, അന്വേഷണ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് കാണിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us