കേരളാ പോലീസിന് ഇനിയൊരു ഐ.ബി ടച്ച്. റവാഡ ചന്ദ്രശേഖര്‍ പോലീസ് മേധാവിയുടെ കസേരയിലെത്തുന്നത് കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സിയില്‍ 15 വര്‍ഷത്തെ അനുഭവ സമ്പത്തുമായ്. നെക്സല്‍ ഓപ്പറേഷന്‍ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ നിര്‍ണായക തസ്തികളില്‍ മികവ് തെളിയിച്ച റവാഡ കേരള പോലീസിനെ പൊളിച്ചുപണിയുമോ?.

പെണ്‍വാണിഭ സംഘങ്ങളുടെ നടത്തിപ്പുകാരിലും പോലീസുകാര്‍ ഉണ്ട്. ഇതോടൊപ്പം പി.എഫ്.ഐ പോലുള്ള തിവ്രവാദ സംഘനയോട് അനുഭാവം പുലര്‍ത്തുന്നവരും പോലീസ് സേനയില്‍ ഉണ്ട്.

New Update
Untitledhvyrn

കോട്ടയം: റവാഡ ചന്ദ്രശേഖര്‍ പോലീസ് മേധാവിയുടെ കസേരയിലെത്തുന്നത് കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സിയില്‍ 15 വര്‍ഷത്തെ അനുഭവ സമ്പത്തുമായ്. നെക്സല്‍ ഓപ്പറേഷന്‍ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ നിര്‍ണായക തസ്തികളില്‍ മികവ് തെളിയിച്ച റവാഡ കേരള പോലീസിനെ പൊളിച്ചുപണിയുമോ?. 

Advertisment

സേനയില്‍ നിന്നു തന്നെ നിരവധി വെല്ലുവിളികളാണ് റവാഡയ്ക്കു പരിഹരിക്കാനുള്ളത്. 1991 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഓഫിസറായ റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന സര്‍വീസില്‍ നിന്നു ഡെപ്യൂട്ടേഷനില്‍ ഐബിയിലെത്തിയതോടെയാണ് സര്‍വീസില്‍ മികവു തെളിയിക്കുന്നത്.


മുംബൈയില്‍ അഡിഷനല്‍ ഡയറക്ടറായി തുടങ്ങിയ റവാഡ പ്രവര്‍ത്തന മികവും കാര്യക്ഷമതയും കൊണ്ട് സ്‌പെഷല്‍ ഡയറക്ടറായി ഉയര്‍ന്നു. അടുത്തിടെ കാബിനറ്റ് സെക്രട്ടറിയേറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറിയായും നിയമിക്കപ്പെട്ടിരുന്നു.

Untitledhvyrn

കൃത്യതയാണ് റവാഡയുടെ മുഖമുദ്ര. മകന്‍ സിവില്‍ സര്‍വീസുകാരനാകണമെന്നായിരുന്നു കര്‍ഷകനായ അച്ഛന്‍ റവാഡ വെങ്കിട്ടറാവുവിന്റെ ആഗ്രഹം. പഠിച്ചു വളര്‍ന്ന ചന്ദ്രശേഖറിന്റെ ആഗ്രഹം ഡോക്ടറാകാനുമായിരുന്നു.

എംബിബിഎസ് കിട്ടാത്തതിനാല്‍ അഗ്രിക്കല്‍ച്ചറല്‍ പഠത്തിലേക്ക് നീങ്ങി. പിജി കഴിഞ്ഞപ്പോള്‍ സിവില്‍ സര്‍വീസിലൊന്നു കൈവച്ചു. 1991 ബാച്ചില്‍ ഐപിഎസുകിട്ടി അച്ഛന്റെ ആഗ്രഹം സാധിച്ചു. തലശേരി എഎസ്പിയായിരുന്നു തുടക്കം. 

പക്ഷേ തുടക്കം കയ്പു നിറഞ്ഞതായിരുന്നു. കൂത്തുപറമ്പു വെടിവയ്പ്പിനെ തുടര്‍ന്ന് സസ്പെഷനിലായി. 1994 നവംബര്‍ 25ലെ കൂത്തുപറമ്പ് വെടിവയ്പില്‍ സമരക്കാരെ പിരിച്ചുവിടാന്‍ അന്ന് കണ്ണൂര്‍ എസ്.പിയായിരുന്ന റവാഡ എ.ചന്ദ്രശേഖര്‍ ഉത്തരവിട്ടു. ഹൈദരാബാദില്‍ നിന്ന് സ്ഥലംമാറ്റം കിട്ടി കേരളത്തിലെത്തിയതിന്റെ പിറ്റേന്നാണ് ഇത്. പോലീസ് വെടിവയ്പില്‍ അഞ്ചു ഡിവൈഎഫ്‌ഐക്കാര്‍ കൊല്ലപ്പെട്ടു. 


പുഷ്പനുള്‍പ്പടെ ആറു പേര്‍ക്ക് പരുക്കേറ്റു. കൊലക്കുറ്റം ചുമത്തപ്പെട്ടെങ്കിലും ഓദ്യോഗിക കൃത്യ നിര്‍വഹണത്തിലായിരുന്ന പോലീസുകാര്‍ക്ക് കൊല നടത്താനുള്ള വ്യക്തിവൈരാഗ്യമില്ലായിരുന്നുവെന്നു നിരീക്ഷിച്ച ഹൈക്കോടതി 2012 ല്‍ റവാഡയുള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. പ്രതികള്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന പരാതിക്ക് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.


സര്‍വീസില്‍ തിരിച്ചെത്തി ഏറെ വൈകാതെ ഐബിയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയി. കഴിഞ്ഞ 15 വര്‍ഷം ഐബിയില്‍ അദ്ദേഹം തുടര്‍ന്നു. നെക്സല്‍ ഓപ്പറേഷന്‍ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ നിര്‍ണായക തസ്തികളില്‍ ജോലി ചെയ്തു. ഐബിയുടെ സ്പെഷ്ല്‍ ഡയറക്ടറായി ഉയര്‍ത്തപ്പെട്ടു. ഇതിനിടെയാണ് സംസ്ഥാന പോലീസ് മേധാവി തസ്തികയിലേക്ക് വരാന്‍ താല്‍പര്യമറിയിച്ചത്.

അതേസമയം, ഐബിയിലെ തന്റെ മികവ് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തും തുടരുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. സേനയിലെ അച്ചടക്കം ഉള്‍പ്പടെ നിരവധി പോരായ്മകളാണു റവാഡയെ കാത്തിരിക്കുന്നത്. പല ഉദ്യോഗസ്ഥരും ജനങ്ങളോട് മോശമായി പെരുമാറുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Untitledhvyrn


മോഷണം, സാമ്പത്തിക തട്ടിപ്പ്, ലൈംഗികാതിക്രമം തുടങ്ങി പോലീസ് സേനയിലെ കുറ്റവാളികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥര്‍ പോസ്‌കോ കേസില്‍ ഉള്‍പ്പെട്ട സംഭവങ്ങള്‍  ഉണ്ടാകുന്നു. സഹപ്രവര്‍ത്തക വസ്ത്രം മാറുന്നത് സ്റ്റേഷനില്‍ ഒളിക്കാമറ വെച്ചു പകര്‍ത്തിയ വിരുതന്മാരും ഉണ്ട്.


പെണ്‍വാണിഭ സംഘങ്ങളുടെ നടത്തിപ്പുകാരിലും പോലീസുകാര്‍ ഉണ്ട്. ഇതോടൊപ്പം പി.എഫ്.ഐ പോലുള്ള തിവ്രവാദ സംഘനയോട് അനുഭാവം പുലര്‍ത്തുന്നവരും പോലീസ് സേനയില്‍ ഉണ്ട്.

രഹസ്യവിവരങ്ങള്‍ ഇത്തരക്കാര്‍ ചോര്‍ത്തി നല്‍കുന്ന സംഭവങ്ങള്‍ മുന്‍പും സേനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.. ഇത്തരത്തില്‍ സേനയ്ക്കുള്ളില്‍ നിന്നു തന്നെ റവാഡയ്ക്കു നേരിടാനുള്ളത് വലിയ വെല്ലുവിളികളാണ്.

Advertisment