/sathyam/media/media_files/2026/02/09/1770651385-2026-02-09-21-21-51.jpg)
കൊ​ച്ചി:​ ക​ള​മ​ശേ​രി​യി​ലെ കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ബ​ജ​റ്റി​ന് പു​റ​ത്തു​ള്ള സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ൾ ക​ണ്ടെ​ത്താ​തെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​നം സാ​ധ്യ​മാ​കി​ല്ലെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.
സം​സ്ഥാ​നം നേ​രി​ട്ട സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ളെ മ​റി​ക​ട​ക്കാ​ൻ കി​ഫ്ബി​യെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നും കി​ഫ്ബി​യി​ലൂ​ടെ​യു​ള്ള നി​ക്ഷേ​പം കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ർ​ബു​ദ ചി​കി​ത്സാ രം​ഗ​ത്ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി ഈ ​കേ​ന്ദ്രം മാ​റു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്, വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, എം​എ​ൽ​എ​മാ​രാ​യ ഉ​മ തോ​മ​സ്, കെ. ​ബാ​ബു തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
അ​തേ​സ​മ​യം, കേ​ര​ള​ത്തി​ന്‍റെ കാ​ന്‍​സ​ര്‍ ചി​കി​ത്സാ രം​ഗ​ത്ത് ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ളു​മാ​യി 449 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം. കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് ആ​ധു​നി​ക​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 100 കി​ട​ക്ക​ക​ളോ​ടെ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക്യാ​മ്പ​സി​ലെ 12.63 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് 6.3 ല​ക്ഷം ച​തു​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള ഒ​ന്പ​തു​നി​ല കെ​ട്ടി​ട​ത്തി​ല്‍ റേ​ഡി​യേ​ഷ​ന്‍ തെ​റാ​പ്പി മെ​ഷീ​ന്‍, എം​ആ​ര്‍​ഐ, സി​ടി, പെ​റ്റ് സി​ടി സ്​കാ​നിം​ഗ് മെ​ഷീ​നു​ക​ള്‍, വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍, ശീ​തീ​ക​രി​ച്ച ഫാ​ര്‍​മ​സി മു​റി, മോ​ണി​റ്റ​റു​ക​ള്‍ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ അ​ടു​ത്ത​ഘ​ട്ടം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ 360 കി​ട​ക്ക​ക​ള്‍ ഇ​വി​ടു​ണ്ടാ​കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us