/sathyam/media/media_files/2025/06/18/uzmJ63wBrUSy0UOi5p90.jpg)
കൊച്ചി: ആര്‍സിസി ന്യൂട്രാഫില്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആധുനിക ഭക്ഷ്യ സംസ്‌കരണ, ലൈഫ് സയന്‍സസ് നിര്‍മ്മാണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം സെപ്റ്റംബര്‍ 14 ന് നടക്കും.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (കെഎസ്‌ഐഡിസി) അങ്കമാലിയിലെ വ്യവസായ പാര്‍ക്കില്‍ വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ശിലാസ്ഥാപനം നിര്‍വ്വഹിക്കും. ഭാരത് ബയോടെക് ചെയര്‍മാനും എംഡിയുമായ കൃഷ്ണ എല്ലയും സംസ്ഥാന സര്‍ക്കാരിന്റെയും ആര്‍സിസി ന്യൂട്രോഫില്ലിന്റെയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
ആധുനിക കോള്‍ഡ് സ്‌റ്റോറേജ്, വെയര്‍ഹൗസിംഗ്, ഗവേഷണം, വികസനം, ലോജിസ്റ്റിക്‌സ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയടക്കമുള്ള ഭക്ഷ്യ സംസ്‌കരണ ലൈഫ് സയന്‍സ് സൗകര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെ ടുന്നു.
ലൈഫ് സയന്‍സ്, ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ശക്തികേന്ദ്രമായി കേരളത്തെ മാറ്റുന്നതിനൊപ്പം യുവശാസ്ത്രജ്ഞര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും ഗവേഷണ വികസനം, ഹൈ-വാല്യൂ തൊഴില്‍ മേഖലകളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ പദ്ധതി. ഇവിടെ വികസിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഫാര്‍മ്മ്യൂട്ടിക്കല്‍സ്, വാക്‌സിന്‍ നിര്‍മ്മാണം, ഭക്ഷ്യസുരക്ഷ, കാര്‍ഷിക സംസ്‌കരണം, മെഡിക്കല്‍ സാങ്കേതികവിദ്യ തുടങ്ങിയ നിരവധി നിര്‍ണായക മേഖലകള്‍ക്ക് കരുത്ത് പകരും.
സാങ്കേതികവിദ്യ, സുരക്ഷ, സുസ്ഥിരത, എന്നിവയെ ഒരുമിപ്പിക്കുന്ന പുരോഗമന വ്യവസായങ്ങള്‍ക്ക് സംസ്ഥാനം നല്‍കുന്ന പിന്തുണയുടെ പ്രതീകമാണ് ഈ പദ്ധതി. ലൈഫ് സയന്‍സ് മേഖലയിലെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം കാര്‍ഷിക, ഭക്ഷ്യ സംസ്‌കരണ മേഖലകളിലും കേരളത്തെ ഇത് നവീകരണ കേന്ദ്രമാക്കി മാറ്റും.
സംസ്ഥാന സര്‍ക്കാരിന്റെയും കെഎസ്‌ഐഡിസിയുടെയും പിന്തുണയോടെ നടപ്പാക്കുന്ന ഈ പദ്ധതി കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്കും ഹൈടെക് വ്യവസായങ്ങളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും പ്രധാന വഴിത്തിരിവാകും.
റെഡി ടു യൂസ് കള്‍ച്ചര്‍ മീഡിയ പ്ലേറ്റുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും രാജ്യത്തെ ആദ്യ ഏകീകൃത നിര്‍മ്മാതാവായ ആര്‍സിസി ന്യൂട്രാഫില്‍ ബംഗളൂരുവിലെ മാലൂരില്‍ വന്‍കിട യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇറ്റലി, ജര്‍മ്മനി എന്നിവിടങ്ങളിലെ അത്യാധുനിക സാങ്കേതിവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രേഡ് എ/ ഐഎസ്ഒ-5, ഗ്രേഡ് ബി/ഐഎസ്ഒ-7 എന്നിവയും പാലിക്കുന്നുണ്ട്. ഓട്ടോമേഷന്‍, യുഎസ്ഡിഎ അക്രഡിറ്റേഷന്‍, കംപ്ലയന്‍സ് മോണിറ്ററിംഗ്, അന്താരാഷ്ട്ര ഗുണമേ•ാ പ്രോട്ടോക്കോളുകള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു.