തൃപ്പൂണിത്തുറ ആർസിഎം ഐ ഹോസ്പിറ്റലിന്റെയും ഗീവ് സൈറ്റ് ഫൗണ്ടേഷൻ്റെയും സഹകരണത്തോടെ മുളന്തുരുത്തി സമന്വയ റസിഡൻ്റ്സ് അസോസിയേഷൻ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തുടർചികിത്സ  ആവശ്യമായവർക്ക് ആർ സി എം ആശുപത്രിയിൽ നടത്തുന്ന വിദഗ്ധ പരിശോധനയ്ക്ക് ഫീസിൽ ഇളവുകളും ലഭിക്കും.

New Update
Untitled

മുളന്തുരുത്തി: പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ സമന്വയ റസിഡൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ്,  അസോസിയേഷൻ മുൻ സെക്രട്ടറി എൻ ബി രാജീവ് മേനോൻ ഉദ്ഘാടനം ചെയ്തു.

Advertisment

കരപ്പള്ളിൽ ജോർജ്ജ് കുര്യൻ്റെ വസതിയിൽ സംഘടിപ്പിച്ച ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് വൻ വിജയമായി എന്ന് അസോസിയേഷൻ ഭാരവാഹികളായ സഖറിയ ജേക്കബ്ബും,  കെ പി ശ്യാമും പറഞ്ഞു.

Untitled


തൃപ്പൂണിത്തുറ ആർസിഎം ഐ ഹോസ്പിറ്റലിന്റെയും, ഗീവ് സൈറ്റ് ഫൗണ്ടേഷൻ്റെയും സഹകരണത്തോടെ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആർസിഎം ഐ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ജയലക്ഷ്മിയുടെ നേതൃത്വത്തിൽ  രോഗികളെ പരിശോധിച്ചു.


ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് സൗജന്യമായി  മരുന്നുകൾ നൽകുകയുണ്ടായി.   തുടർചികിത്സ  ആവശ്യമായവർക്ക് ആർ സി എം ആശുപത്രിയിൽ നടത്തുന്ന വിദഗ്ധ പരിശോധനയ്ക്ക് ഫീസിൽ ഇളവുകളും ലഭിക്കും.  

Untitled

ഇരുപത്തിയഞ്ചോളം ഇൻഷുറൻസ് കമ്പനികളുടെ സേവനം ഹോസ്പിറ്റലിൽ ലഭ്യമാണെന്നും, ക്യാമ്പിൽ പങ്കെടുത്തവർക്ക്  കീഹോൾ ശസ്ത്രക്രിയ ആവശ്യമായി വന്നാൽ മിതമായ നിരക്കിൽ ചെയ്തുകൊടുക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 

Untitled

അസോസിയേഷൻ പ്രസിഡൻ്റ് സഖറിയ ജേക്കബ്ബ്, സെക്രട്ടറി  കെ പി ശ്യാം, ജെനി സി കെ, ജോർജ്ജ് കുര്യൻ, ജിൽസ് എബ്രഹാം, ബാബു ജോർജ്ജ് തുടങ്ങിയവർ ക്യാമ്പിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Untitled

Advertisment