Advertisment

വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ നോക്കാം

മെറ്റബോളിസത്തിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും നിർണായകമായ ധാതുവായ മാംഗനീസ് വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി, സി, ഫോളിക് ആസിഡ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് വെണ്ടയ്ക്ക.

New Update
rtutyre

വെണ്ടയ്ക്ക കൊണ്ട് നിരവധി വിഭവങ്ങൾ നാം തയ്യാറാക്കാറുണ്ടല്ലോ.വെണ്ടയ്ക്ക ഫ്രൈ, വെണ്ടയ്ക്ക നിറച്ചത്, ബിണ്ടി മസാല എന്നിങ്ങനെ നിരവധി വിഭവങ്ങൾ. ദിവസവും വെറും വയറ്റിൽ വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നതായി വിദ​ഗ്ധർ പറയുന്നു. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാൽ സമ്പന്നമാണ് വെണ്ടയ്ക്ക. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ ഫലപ്രദമാണ്.

Advertisment

മെറ്റബോളിസത്തിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും നിർണായകമായ ധാതുവായ മാംഗനീസ് വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി, സി, ഫോളിക് ആസിഡ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് വെണ്ടയ്ക്ക വിശപ്പ് കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

കൂടാതെ ശരീരത്തിലെ ജലാംശം നിലനിർത്താനും മെറ്റബോളിസം വർദ്ധിപ്പിക്കാനും വെണ്ടയ്ക്കാ വെള്ളം സഹായിക്കും. മൂന്നോ നാലോ വെണ്ടയ്ക്ക രണ്ടായി നീളത്തിൽ കീറി രണ്ട് ​ഗ്ലാസ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. രാത്രിമുഴുവൻ ഇങ്ങനെ ചെയ്തിട്ട് രാവിലെ വെണ്ടയ്ക്ക് നന്നായി പിഴിഞ്ഞ് വെള്ളത്തിൽ കലർത്തണം. ഈ വെള്ളമാണ് കുടിക്കേണ്ടത്.

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ, മാംഗനീസ്, വിറ്റാമിൻ സി എന്നിവ വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ നിന്ന് കാർബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുകയും ദഹനത്തെ വൈകിപ്പിക്കുകയും ചെയ്യും. വൈറ്റമിൻ എ, സി എന്നിവയും ആന്റിഓക്‌സിഡന്റ്‌സും വെണ്ടയ്ക്കയിൽ ധാരാളമുണ്ട്. ഇത് രക്തത്തെ ശുദ്ധികരിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും.

reasons-to-drink-okra-water
Advertisment