/sathyam/media/media_files/2026/01/08/reji-lukose-tr-rakhunadhan-2026-01-08-17-30-48.jpg)
കോട്ടയം: റെജി ലൂക്കോസിനെ ചനാല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ സിപിഎം ചുമതലപ്പെടുത്തിയിട്ടില്ലെന്നു സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍.
ഇടതുപക്ഷ സഹയാത്രികന്‍ വലതുപക്ഷ സഹയാത്രികന്‍ എന്നത് ആര്‍ക്കും അവകാശപ്പെടാവുന്ന കാര്യമാണ്. അതുകൊണ്ടു സിപിഎമ്മുമായി റെജിക്കു ബന്ധമുണ്ടെന്നു സ്ഥാപിച്ചെടുക്കുന്നതു ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമാണ്.
പാര്‍ട്ടി ചുമതലപ്പെടുത്തിയ ഒരാളല്ല റെജി ലൂക്കോസ്. അയാള്‍ക്ക് ഏതു വഴിവേണമെങ്കിലും സഞ്ചരിക്കാം. മുന്‍പ് അയാള്‍ ഇടതുപക്ഷ സഹയാത്രികനായി പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടാകാം. അതേക്കുറിച്ച് എനിക്ക് അറിയില്ല. അയാള്‍ അന്ന് ഇടതുപക്ഷ സഹയാത്രികാനയി പങ്കെടുത്തിട്ടുണ്ടാകാം.
/filters:format(webp)/sathyam/media/media_files/2026/01/08/tr-raghunathan-2026-01-08-17-33-31.jpg)
ഇന്ന് അയാള്‍ മാറുന്നു. വഴിയേ പോകുന്ന ആര്‍ക്കു വേണമെങ്കിലും ഇടതുപക്ഷ സഹയാത്രികനാണെന്ന് അവകാശപ്പെടാം. ഞങ്ങള്‍ക്ക് അതു തടയാന്‍ പറ്റുമോ. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അയാള്‍ പങ്കാളിയല്ല. ഒന്നര വര്‍ഷം മുന്‍പു പാര്‍ട്ടിയുടെ ഒദ്യോഗിക വക്താവായി പങ്കെടുക്കാന്‍ പാടില്ലെന്നു റെജി ലൂക്കോസിനു നിര്‍ദേശം നല്‍കിയിരുന്നു.
ചാനല്‍, ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടവരെ ചാനലുകാര്‍ തന്നെ വിളിക്കുകയാണ്. എകെജി സെന്ററിലെ ചുമതലപ്പെട്ടവരുടെ പട്ടികയില്‍ റെജി ഇല്ല. സിപിഎമ്മിന്റെ ഒരു അംഗവും അല്ലാത്തയാള്‍ സ്വയം അവകാശപ്പെട്ടു പോവുകയാണ്. അതില്‍ പാര്‍ട്ടിക്ക് എന്ത് ഉത്തരവാദിത്വമെന്നും ടി.ആര്‍ രഘുനാഥന്‍ പറഞ്ഞു.
ഇന്നു രാവിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍നിന്നാണു റെജി ലൂക്കോസ് അംഗത്വം സ്വീകരിച്ചത്. ചാനല്‍ ചര്‍ച്ചകളില്‍ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചിരുന്നയാളാണു റെജി ലൂക്കോസ്.
ദ്രവിച്ച ആശയങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന് ബിജെപിയില്‍ ചേര്‍ന്ന ശേഷം റെജി ലൂക്കോസ് പറഞ്ഞു. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരം. പുതിയ തലമുറ നാടുവിടുകയാണ്. അവരെ ഇവിടെ പിടിച്ചുനിര്‍ത്തണം. പഴയ ദ്രവിച്ച ആശയങ്ങളുമായി ഇനി മുന്നോട്ട് പോയാല്‍ നമ്മുടെ നാട് ഒരു വൃദ്ധസദനമായി മാറും.
/filters:format(webp)/sathyam/media/media_files/2026/01/08/reji-lukose-2026-01-08-17-31-05.jpg)
ബിജെപിയുടെ ദേശീയ നേതൃത്വം പകര്‍ന്നുനല്‍കുന്ന വികസനവും ആശയങ്ങളും എന്നെ കുറേ നാളുകളായി സ്വാധീനിക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ യാത്ര ചെയ്യുമ്പോള്‍ അവിടുത്തെ വികസനം എന്നെ ഞെട്ടിച്ചിട്ടുണ്ട്.
കേരളത്തില്‍ വികസനം ഇല്ലെന്ന് പറയുന്നില്ല. ബിജെപി വര്‍ഗീയവാദികളാണെന്നാണ് പറയുന്നത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ എന്റെ പാര്‍ട്ടി കുറച്ചു മാസങ്ങളായി നടത്തി വരുന്നത് വര്‍ഗീയ വിഭജനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ്. അത് എന്നെ ദുഃഖിപ്പിച്ചുവെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം റെജി ലൂക്കോസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us