സംസ്ഥാനതല രജിസ്‌ട്രേഷന്‍ ദിനാചരണ പരിപാടി; സംഘാടക സമിതി രൂപവത്കരിച്ചു

New Update
registration day

കണ്ണൂര്‍: സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ജനുവരി നാലിന് അഞ്ചരക്കണ്ടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല രജിസ്‌ട്രേഷന്‍ ദിനാചരണ പരിപാടിക്കായി സംഘാടക സമിതി രൂപവത്കരിച്ചു.

Advertisment

1865 ജനുവരി 4ന് കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയിലാണ് ആദ്യമായി രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത് എന്ന രേഖകളുടെ വെളിച്ചത്തിലാണ് ജനുവരി 4 രജിസ്‌ട്രേഷന്‍ ദിനമായി ആചരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.  

ദിനാചരണത്തോടനുബന്ധിച്ച്  ഓരോ ജില്ലയിലെയും മികച്ച സബ്ബ്റജിസ്റ്റ്രാറാഫീസുകൾക്കും മികച്ച ജില്ലാ, മേഖല ഓഫീസുകൾക്കും അവാർഡ് നല്കും.

registration day-2

അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് ബേങ്ക് ഹാളില്‍ സംഘടിപ്പിച്ച സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു. തലശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിന്‍ലാല്‍ അധ്യക്ഷത വഹിച്ചു. 

രജിസ്‌ട്രേഷന്‍ ഐ ജി.മീര കെ ഐ എ എസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷീജ ചന്ദ്രന്‍ ടി, എന്‍ സവിത, ജില്ലാ രജിസ്ട്രാര്‍ ജനറല്‍ എ ബി സത്യന്‍, ചിട്ടി ഇന്‍സ്‌പെക്ടര്‍ സന്തോഷ്‌കുമാര്‍ ടി പ്രസംഗിച്ചു. 

സംഘാടക സമിതി ഭാരവാഹികളായി മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍ (രക്ഷാധികാരികള്‍) മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി (ചെയര്‍മാന്‍), രജിസ്‌ട്രേഷന്‍ ഐജി മീര കെ ഐഎഎസ് (ജന. കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപ വത്കരിച്ചു.

Advertisment