വയനാട്: പ്രകൃതി ദുരന്തത്തില്‍ അകപ്പെടുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കായി സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നു. വയനാട് കോട്ടത്തറയില്‍ ആണ് ആദ്യ സംരക്ഷണ കേന്ദ്രം ഒരുക്കുന്നത്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കോട്ടത്തറ ഗ്രാമപഞ്ചായത്ത്, ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എന്നിവര്‍ സഹകരിച്ചാണ് സംരക്ഷണകേന്ദ്രം ഒരുക്കുന്നത്.
പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതിയായി. ഇതിനായി 69 ലക്ഷം രൂപ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ നല്‍കും.
10 ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും വിനിയോഗിക്കും. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം അടക്കമുള്ള സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി.