തൃശൂര്‍: ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസ് നാളെ പത്രിക സമര്‍പ്പിക്കും. നാളെ ഉച്ചക്ക് 12 മണിക്ക് വടക്കാഞ്ചേരി തലപ്പിള്ളി താലൂക്ക് ഓഫീസ്സില്‍ എത്തിയാണ് രമ്യ ഹരിദാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്.
എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും വടക്കാഞ്ചേരി ജയശ്രീ ഹാള്‍ പരിസരത്തെ കെ എസ് എന്‍ മന്ദിരത്തില്‍ എത്തിച്ചേര്‍ന്ന് ചടങ്ങ് വിജയിപ്പിക്കണെന്ന് ചേലക്കര യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. ചടങ്ങില്‍ പ്രമുഖ നേതാക്കളും പങ്കെടുക്കും.